ADVERTISEMENT

കൊച്ചി ∙ ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സൗഖ്യം’ സൂപ്പർ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപിൽ 7,426 പേർ ചികിത്സ തേടി.  ഇതിൽ 1261 പേർക്കു തുടർ ചികിത്സ ലഭ്യമാക്കും. 25 കുട്ടികൾക്കു സൗജന്യ ശസ്ത്രക്രിയകൾ നടത്തും. 15.5 ലക്ഷം രൂപയുടെ സൗജന്യ മരുന്നുകളും മരുന്ന് കൂപ്പണുകളും ക്യാംപിൽ വിതരണം ചെയ്തുവെന്നു ഹൈബി ഈഡൻ എംപി അറിയിച്ചു.

നേത്രരോഗ വിഭാഗത്തിൽ 2650 പേരും ഹൃദ്രോഗ വിഭാഗത്തിൽ 1026 പേരും ചികിത്സ തേടി. 360 വിദഗ്ധ ഡോക്ടർമാരും നാനൂറോളം നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരും ക്യാംപിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവർക്കു തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും. 

medical-camp-image
കൊച്ചിയിൽ ഹൈബി ഈഡൻ എംപി നേതൃത്വം നൽകിയ സൗഖ്യം സൂപ്പർ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപിൽ എത്തിയവർ.

112 പേർക്ക് ഇസിജി, 30 പേർക്ക് എക്കോ കാർഡിയോഗ്രാം പരിശോധനകളും നടത്തി. മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് 500 രോഗികൾക്കു സൗജന്യമായി ഡയാലിസിസ് സേവനവും ക്യാംപിന്റെ തുടർച്ചയായി നൽകും.മന്ത്രി പി. പ്രസാദ് മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഉമ തോമസ്, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അജിത്കുമാർ,

സിഎസ്ആർ ചീഫ് മാനേജർ വിനീത് എം. വർഗീസ്, കൊച്ചിൻ ഷിപ്‌യാഡ് സിഎസ്ആർ മേധാവി സമ്പത്ത് കുമാർ, ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, സൗഖ്യം ട്രസ്റ്റ് ചെയർമാൻ കമഡോർ അജയ് കുമാർ, ക്യാംപ് ഡയറക്ടർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, കോ ഓർഡിനേറ്റർ ഡോ. എം. ഹനീഷ്, ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

മേയർ എം. അനിൽകുമാർ, ഡിസിസി പ്രസി‍ഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ക്യാംപിനെത്തി. ഡോ. വി.പി. ഗംഗാധരൻ, ഡോ. ജി.എൻ. രമേശ്, ഡോ. പത്മനാഭ ഷേണായി തുടങ്ങിയ മുതിർന്ന ഡോക്ടർമാരും ക്യാംപിൽ രോഗികളെ പരിശോധിച്ചു. മാമോഗ്രാം, കേൾവി, ലാബ് പരിശോധനയ്ക്കുള്ള സൗകര്യവും കുട്ടികൾക്കായി ഹൈപ്പർ ആക്ടിവിറ്റി ക്ലിനിക്കും ഏർപ്പെടുത്തിയിരുന്നു.

ഐഎംഎ കൊച്ചി ശാഖയുടെ സഹകരണത്തോടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും പിന്തുണയോടെയുമാണു ക്യാംപ് സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com