ADVERTISEMENT

കൊച്ചി ∙ കായിക രംഗത്തെ മികച്ച ചിത്രങ്ങൾ പകർത്തിയ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കലിനു മാധ്യമ പുരസ്കാരം. ‘സ്പോർട്സ് ഈസ്‌ മൈ ലൈഫ് അത്‌ലറ്റ് ഫെൽഫെയർ അസോസിയേഷ’നും ‘അശ്വ’യും ചേർന്നാണ് 5001 രൂപയുടെ മാധ്യമ പുരസ്കാരം നൽകുന്നത്. 18നു കൊച്ചിയിൽ നടക്കുന്ന കായിക താരങ്ങളുടെയും പരിശീലകരുടെയും കൂട്ടായ്മയിൽ പുരസ്കാരം സമ്മാനിക്കും.

കേരളത്തിലെ ദേശീയ– രാജ്യാന്തര കായിക താരങ്ങളുടെ (അത്‌ലറ്റിക്സ്) കൂട്ടായ്മയായ ‘സ്പോർട്സ് ഈസ്‌ മൈ ലൈഫ് അത്‌ലറ്റ് ഫെൽഫെയർ അസോസിയേഷന്റെ’ ഒന്നാം വാർഷികം ഡിസംബർ 18നു കൊച്ചിയിൽ നടക്കും. രാവിലെ 10.30നു പാലാരിവട്ടം റിനൈ കൊച്ചി ഹോട്ടലിലാണ് വാർഷികാഘോഷങ്ങൾ. കായിക പരിശീലകൻ കെ.പി. തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകും.

കേരളത്തിലെ കായിക പരിശീലന രംഗത്ത് ദീർഘ കാലം സേവനമനുനുഷ്ഠിക്കുകയും നിരവധി ദേശീയ– രാജ്യാന്തര കായികതാരങ്ങളെ വാർത്തെടുത്ത മുതിർന്ന 5 പരിശീലകരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കും. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ എൽദോസ് പോൾ, എം. ശ്രീശങ്കർ, അബ്‌ദുള്ള അബുബക്കർ എന്നിവരെയും ചടങ്ങിൽ അനുമോദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT