ADVERTISEMENT

കോലഞ്ചേരി∙ മുൻസിഫ്– മജിസ്ട്രേട്ട് കോടതിയിൽ തേൻ കിനിയുന്നു. കോടതിയുടെ മുകൾ നിലയിൽ മൂന്നാം തവണയും തേനീച്ചകൾ കൂടുകൂട്ടിയതോടെ പരിസരവാസികളുടെ നെഞ്ചിടിപ്പു കൂടി. 10 വർഷം മുൻപാണ് വൻ തേനീച്ചക്കൂട് കോടതിയുടെ മുകൾ നിലയിൽ ആദ്യമുണ്ടായത്. 

തേൻ ശേഖരിച്ച ശേഷം ഈച്ചകളെ തുരത്തിയെങ്കിലും വീണ്ടും കൂടുകെട്ടി. തീയിട്ടു തുരത്തിയിട്ടും ഈച്ചകൾ അതേ സ്ഥാനത്ത് വീണ്ടും കൂടുണ്ടാക്കിയിരിക്കുകയാണ്. തേനീച്ചകൾ സമീപത്തെ കടകളിൽ രാത്രി എത്തുന്നുണ്ടെന്നു വ്യാപാരികൾ പറയുന്നു.

തേനീച്ചകളുടെ ആക്രമണം ഇതുവരെയുണ്ടായിട്ടില്ല. മെഡിക്കൽ കോളജ് തൊട്ടടുത്തായതിനാൽ പരിസരത്ത് രാത്രിയും പകലും നല്ല തിരക്കുണ്ട്. തേനീച്ചക്കൂട്ടിൽ പക്ഷികൾ വന്നാൽ അവ ആക്രമണകാരികളാകാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com