ADVERTISEMENT

മൂവാറ്റുപുഴ∙ ജനറൽ ആശുപത്രിയിലെ ആംബുലൻസുകളുടെ സേവനം ആശുപത്രിയിൽ എത്തുന്നവർക്കു ലഭിക്കുന്നില്ലെന്നു പരാതി. ആശുപത്രിക്കു സൗജന്യമായി ലഭിച്ച അത്യാധുനിക ആംബുലൻസ് ഉൾപ്പെടെ 3 ആംബുലൻസുകൾ ഉണ്ടെങ്കിലും ഇവിടെ എത്തുന്നവർക്ക് ഇവയുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ആരോഗ്യ മന്ത്രിക്കു നിവേദനം നൽകി. 3 ആംബുലൻസുകൾ ഉണ്ടെങ്കിലും നിലവിൽ ആശുപത്രിയിൽ 1 ഡ്രൈവർ മാത്രമാണ് ഉള്ളത്. 

ജില്ലയിലെ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ളവർ പോലും ആശ്രയിക്കുന്ന ആശുപത്രിയിൽ ആംബുലൻസ് സേവനം കിട്ടാതെ പുറത്തു നിന്നുള്ള ആംബുലൻസിന്റെ സേവനം തേടേണ്ടി വരുന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.ആശുപത്രി നേരിട്ട് പുറത്തു നിന്നുള്ള ആംബുലൻസ് വിളിക്കുന്നതിലൂടെ ലക്ഷങ്ങളാണു നഷ്ടമാകുന്നത്. ഇത്തരത്തിൽ പുറത്തു നിന്ന് ആംബുലൻസ് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു ഏജൻസിക്ക് 1.5 ലക്ഷം രൂപയാണ് കുടിശികയായി കൊടുക്കാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com