ADVERTISEMENT

മുളന്തുരുത്തി ∙ കെഎസ്ഇബി ആരക്കുന്നം സെക‍്ഷനിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കണ്ടനാട് സബ് സ്റ്റേഷനിൽ നിന്നും വലിച്ച  പുതിയ ഫീഡർ ലൈൻ ചാർജ് ചെയ്തു. ഇന്നലെ  മുതലാണു ഫീഡർ പൂർണമായും പ്രവർത്തനം തുടങ്ങിയത്. തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ. ഇന്ദിര ഫീഡർ ചാർജിങ് ഉദ്ഘാടനം നിർവഹിച്ചു.

ചോറ്റാനിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.എ. റിയാസ്, ആരക്കുന്നം സെക‍്ഷൻ അസി. എൻജിനീയർ ഷിജു കൂമുള്ളിൽ, സബ് എൻജിനീയർ വി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

 മൂന്നര കോടിയോളം രൂപ ചെലവഴിച്ചു ഭൂഗർഭ കേബിൾ വഴിയാണു പുതിയ ഫീഡർ സ്ഥാപിച്ചത്. ഒന്നര വർഷം കൊണ്ടാണു പദ്ധതി പൂർത്തീകരിച്ചത്. വൈദ്യുതി തടസ്സം സെക‍്ഷന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണു പുതിയ ഫീഡർ സ്ഥാപിക്കാൻ കെഎസ്ഇബി തയാറായത്.

രണ്ട് പതിറ്റാണ്ടിലേറെയായി പിറവം സബ് സ്റ്റേഷനിൽ നിന്ന് എടയ്ക്കാട്ടുവയൽ ഫീഡർ വഴിയാണ് ആരക്കുന്നം സെക‍്ഷനിൽ വൈദ്യുതി എത്തുന്നത്. ഇവിടെ നിന്നാണ് എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പൂർണമായും മുളന്തുരുത്തി, ആമ്പല്ലൂർ, മണീട് പ‍ഞ്ചായത്തിലെ മേഖലകളിലും വൈദ്യുതി വിതരണം നടക്കുന്നത്.

  പിറവം സബ് സ്റ്റേഷനിൽ നിന്നും ഓവർ ഹെഡ് പോസ്റ്റിലൂടെ മൂവാറ്റുപുഴയാറിനു കുറുകെ വരുന്ന 110 കെവി വൈദ്യുതി ലൈൻ പ്രളയ കാലത്ത് തകരാറിലായതോടെ സെക‍്ഷനിലെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടിരുന്നു. ഇതോടെയാണു പുതിയ ഫീഡർ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com