പറവൂർ ∙ നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടൽ വസന്തവിഹാർ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ വിളമ്പിയ മസാലദോശയിൽ തേരട്ടയുടെ ഭാഗം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ അടുക്കള മലിനമാണെന്നു വ്യക്തമായതിനാലാണു നടപടിയെടുത്തത്.
കുന്നുകരയിലെ കുടുംബം ഹോട്ടലിൽ നിന്നു വാങ്ങിയ മസാലദോശയിലാണു തേരട്ടയെ കണ്ടത്. ഇവർ പരാതി നൽകിയില്ലെങ്കിലും വിവരമറിഞ്ഞ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
മലിനമായ അടുക്കള വൃത്തിയാക്കണമെന്ന നിർദേശം നേരത്തെ നൽകിയിരുന്നെങ്കിലും ഹോട്ടൽ ഉടമ പാലിച്ചില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും പഴകിയ ഭക്ഷണം വിളമ്പിയതിനും നഗരത്തിലെ 5 സ്ഥാപനങ്ങളാണ് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചത്.