ADVERTISEMENT

ചോറ്റാനിക്കര ∙ നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ തുടങ്ങി. നാളുകളായി എരുവേലി പാതയോരത്ത് തള്ളിയ മാലിന്യം നീക്കം ചെയ്തുകൊണ്ടാണ് ക്യാംപെയ്ൻ തുടങ്ങിയത്. 

ജനകീയ പങ്കാളിത്തത്തോടെ ബോധവൽക്കരണ റാലി നടത്തി. പഞ്ചായത്ത് ഓഫിസിൽ നിന്നാരംഭിച്ച റാലി എരുവേലിയിൽ സമാപിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ മാലിന്യം കൂടിക്കിടക്കുന്ന പഞ്ചായത്തിലെ പ്രദേശങ്ങൾ വൃത്തിയാക്കി സൗന്ദര്യവൽക്കരിക്കാനാണു തീരുമാനം.

പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, സ്ഥിരസമിതി അധ്യക്ഷ രജനി മനോഷ്, അംഗങ്ങളായ ഷിൽജി രവി, പി.വി. പൗലോസ്, പ്രകാശൻ ശ്രീധരൻ, ദിവ്യ ബാബു, ഇന്ദിര ധർമരാജൻ, ലൈജു ജനകൻ, ലേഖ പ്രകാശൻ, മിനി പ്രദീപ്, റെജി കുഞ്ഞൻ, സിഡിഎസ് ചെയർപഴ്സൻ കവിത മധു, കെ.ടി. രത്നാഭായി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com