കളമശേരി∙മുന്നറിയിപ്പു നൽകിയിട്ടും നീക്കം ചെയ്യാത്ത ഫ്ലെക്സ് ബോർഡുകൾ അഴിച്ചു മാറ്റുന്ന ജോലികൾ നഗരസഭ ആരംഭിച്ചു. എൻഎഡി റോഡ്, നോർത്ത് പൈപ്പ് ലൈൻ റോഡ്, വിടാക്കുഴ പൈപ്പ് ലൈൻ റോഡ്, കുന്നത്തേരി –മുട്ടം റോഡ് എന്നീ പ്രദേശങ്ങളിൽ നിന്ന് 35 ഫ്ലെക്സ് ബോർഡുകൾ നഗരസഭ നീക്കം ചെയ്തു.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കം ചെയ്തത്. ഫ്ലെക്സ് ബോർഡുകൾ അഴിച്ചുമാറ്റുന്നതിനു ഉടമകൾക്ക് നഗരസഭ സമയം അനുവദിച്ചിരുന്നു.