നരയൻ നത്തിനെ ഷോളയാർ കാടുകളിൽ നിന്നു കണ്ടെത്തി

rare-owl
നരയൻ നത്ത്.
SHARE

കളമശേരി ∙ കേരളത്തിൽ വളരെ വിരളമായ നരയൻ നത്തിനെ തൃശൂരിലെ ഷോളയാർ കാടുകളിൽ നിന്നു വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർമാരായ വിനോദ് ഊരാളത്ത് ശിവജിയും വലപ്പാട് രാംകുമാർ തിയ്യക്കാട്ടും ചേർന്നു കണ്ടെത്തി. പക്ഷിവിവരങ്ങൾ അനുസരിച്ചു കേരളത്തിൽ നിന്ന് ആകെ ഏഴു തവണ മാത്രമേ ഈ പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളവെന്നു പക്ഷി നിരീക്ഷകർ അവകാശപ്പെടുന്നു.

സ്കോപ്പ് ഔൾ വിഭാഗത്തിൽപ്പെട്ട ഒരിനം മൂങ്ങയാണ് ചാരമൂങ്ങ അഥവാ നരയൻ നത്ത്. ദക്ഷണേന്ത്യയിൽ അപൂർവമായി മാത്രം സാന്നിധ്യമുള്ള ഇതിനെ 2014ലും 2019ലും തൃശൂരിലെ കോൾ നിലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രാഥമികമായി കീടഭോജിയായ ചാരമൂങ്ങയുടെ ഇഷ്ട വിഭവങ്ങൾ കീടങ്ങൾ, പല്ലികൾ, ചിലന്തികൾ, ചെറിയ സസ്തനികൾ എന്നിവയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS