ബി.ആർ. അംബേദ്കറുടെ ഛായാച്ചിത്രത്തിന് ഏഷ്യൻ റെക്കോർഡ്
Mail This Article
×
കൊച്ചി∙ 17.90 മീറ്റർ നീളം, 10.15 മീറ്റർ വീതി. ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ പെയിന്റും കളർ പൊടിയും ഉപയോഗിച്ച് തയാറാക്കിയ ബി.ആർ. അംബേദ്കറുടെ ഛായാച്ചിത്രത്തിന് ഏഷ്യൻ റെക്കോർഡ്. 22.5 മീറ്റർ നീളവും 17.39 മീറ്റർ വീതിയും ഉള്ള ഭരണഘടനാ ആമുഖവും ചേർത്തു മൊത്തം 32.35 മീറ്റർ ചിത്രരചനയ്ക്കാണു യുആർഎഫ് (യൂണിവേഴ്സൽ റെക്കോർഡ് ഫോറം) ഏഷ്യൻ റെക്കോർഡ് ലഭിച്ചത്.
യുആർഎഫ് ജനറൽ സെക്രട്ടറിയും ചീഫ് എഡിറ്ററും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ.സുനിൽ ജോസഫ് പ്രിൻസിപ്പൽ ജയാ സാബിനു കൈമാറി.ടി.ജെ വിനോദ് എംഎൽഎ, കൗൺസിലർ ആഷിദ യാഹിയ, പി. സൈലാസുകുട്ടി, അഡ്വ.തോമസ് സാബു വടക്കേക്കുറ്റ്, വൈസ് പ്രിൻസിപ്പൽ ബെലിന്റ വിവേര,തോംസൺ സാബു വടക്കേക്കുറ്റ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.