ADVERTISEMENT
കളശേരി ∙ സീപോർട്ട് – എയർപോർട്ട് റോഡിനു നടുവിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. റോഡും തകർന്നു തുടങ്ങി. അപകട സാധ്യതയും നിലനിൽക്കുന്നു. കുഴി രൂപപ്പെടാനും തുടങ്ങി. രാസവസ്തുക്കൾ, പെട്രോളിയം ഉൽപന്നങ്ങൾ, പാചകവാതകം എന്നിവയും മറ്റും  വാഹനങ്ങൾ നിരന്തരം പോകുന്ന റോ‍ഡാണ്. ട്രെയിലറുകളടക്കം വലിയവാഹനങ്ങളും പോകുന്ന വഴിയാണ്. പൈപ്പ് പൊട്ടി റോഡിനടിയിൽ നിന്നു ജലം ഉയർന്നു വരികയും റോഡ് തകരുകയും ചെയ്തിട്ടും ഇവിടെ മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com