ADVERTISEMENT
കോതമംഗലം∙ കീരംപാറ  പഞ്ചായത്ത് ഒന്നാം വാർഡിൽ ഭൂതത്താൻകെട്ട് ജലസംഭരണിക്കു സമീപം കൂട്ടിക്കലിൽ കടുവ സാന്നിധ്യം കണ്ടെത്തി. കൃഷിയിടത്തിൽ ഇന്നലെ കടുവയുടെ കാൽപാടുകൾ കാണുകയായിരുന്നു. പെരിയാറിന് അക്കരെ വനത്തിൽ കടുവ ഉണ്ടെങ്കിലും ഇക്കരെ കടുവ സാന്നിധ്യം ആദ്യമാണ്. കൃഷിയിടത്തിൽ കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥലത്തെത്തിയ റേഞ്ച് ഓഫിസർ പി.എ.ജലീൽ പറഞ്ഞു. പെരിയാർ കടന്നെത്തിയതാണെന്നു കരുതുന്നു. പ്രദേശത്തു 3 വീടുകളുണ്ട്. ഞായറാഴ്ച അലർച്ച കേട്ടതായും ഒരു വീട്ടിൽനിന്നു നായയെ കാണാതായതായും നാട്ടുകാർ പറ‍ഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com