ആലുവ∙ നഗരത്തിലും പരിസരത്തും മോട്ടർ വാഹന അധികൃതർ നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ 250 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നിർദേശപ്രകാരം ദേശീയപാത, മെട്രോ സ്റ്റേഷൻ, ബൈപാസ് കവല, ബാങ്ക് കവല, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്.
പേ ആൻഡ് പാർക്ക് സൗകര്യം ഉണ്ടായിട്ടും മെട്രോ സ്റ്റേഷനിലും സമീപ റോഡുകളിലും അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളുടെ ഉടമകളിൽ നിന്നു പിഴ ഈടാക്കി.ലെയ്ൻ ട്രാഫിക് തെറ്റിച്ചതിനും സീബ്രാ ലൈനിൽ നിന്ന കാൽനടക്കാർക്കു റോഡ് കുറുകെ കടക്കാൻ അവസരം നൽകാതെ വാഹനങ്ങൾ ഓടിച്ചതിനും യൂണിഫോം ധരിക്കാത്തതിനും അമിത വേഗത്തിനും ആണ് ഏറ്റവുമധികം കേസ് എടുത്തതെന്നു ജോയിന്റ് ആർടിഒ ബി. ഷെഫീക് പറഞ്ഞു.