ADVERTISEMENT

ആലുവ∙ സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത് ആലുവ ചൂണ്ടിയിൽ. ആദ്യ ദിവസം ടിക്കറ്റ് ഉടമയെ കണ്ടെത്താനായില്ല. ടിക്കറ്റ് വിറ്റ ഏജൻസിക്കാർ ഉൾപ്പെടെ നടത്തിയ അന്വേഷണം വിഫലമായി. ആലുവ– മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപം 4 പേർ ചേർന്നു ഒരു വർഷം മുൻപ് ആരംഭിച്ച മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറിൽ നിന്ന്  10നു വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എടത്തല, കീഴ്മാട് പഞ്ചായത്തുകളിൽ ഉള്ള ആരോ ആണു വാങ്ങിയതെന്നാണു സൂചന.

ആലുവ മാർക്കറ്റ് റോഡിൽ മാഞ്ഞൂരാൻ കുടുംബാംഗങ്ങളായ ജോസഫ്, ലിജു, സുധീഷ്, ജോൺ എന്നിവർ ചേർന്നു നടത്തുന്ന ലോട്ടറി ഏജൻസിയുടെ ആദ്യ ശാഖയാണ് ചൂണ്ടിയിലേത്. 2022 മാർച്ച് 19നായിരുന്നു ഉദ്ഘാടനം. വാർഷിക ദിനത്തിൽ ബംപർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം അടിച്ച ആഹ്ലാദത്തിലാണ് നടത്തിപ്പുകാർ. ഏജൻസി കമ്മിഷനായി ഇവർക്ക് ഒരു കോടി രൂപ ലഭിക്കും. ഇതേ നറുക്കെടുപ്പിൽ ഒരു ലക്ഷം രൂപയുടെ 3 പ്രോത്സാഹന സമ്മാനങ്ങളും ഇവർ മുഖേന വിറ്റ ടിക്കറ്റുകൾക്കു ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com