ബജറ്റ് ടൂറിസം: വാഗമൺ ഉല്ലാസയാത്രാ സർവീസ് തുടങ്ങി

budget-tourism-piravam-ernakulam
ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പിറവം ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് ആരംഭിച്ച സർവീസ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.ഏലിയാമ്മ ഫിലിപ്, രമ വിജയൻ, അന്നമ്മ ഡോമി, ഡോമി ചിറപ്പുറം, ടി.ബി.സുധീർ, കെ.ബി.സുന്ദരൻ തുടങ്ങിയവർ സമീപം.
SHARE

പിറവം∙ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് ഉല്ലാസയാത്ര ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും 6നു ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന സർവീസ് പാലാ–ഇൗരാറ്റുപേട്ട വഴി വാഗമണ്ണിൽ എത്തും. പൈൻവാലി, മൊട്ടക്കുന്ന്,പരുന്തുംപാറ ഉൾപ്പെടെയുള്ള പോയിന്റുകൾ സന്ദർശിച്ചു വൈകിട്ടു തിരികെ എത്തും. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപിന്റെ അധ്യക്ഷതയിൽ കൗൺസിലർമാരായ രാജു പാണാലിക്കൽ, അന്നമ്മ ഡോമി, രമ വിജയൻ, കെഎസ്ആർടിസി ജീവനക്കാരായ കെ.ബി.സുന്ദരൻ, ടി.ബി.സുധീർ, വി.എൻ.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA