ADVERTISEMENT

തൃപ്പൂണിത്തുറ ∙ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ കുറിച്ചു നൽകുന്ന മരുന്നുകളിൽ വില കൂടിയവ പുറത്തു നിന്നു വാങ്ങാൻ നിർദേശിക്കുന്നതായി ട്രൂറ വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി. ആശുപത്രിയിൽ സ്റ്റോക്കില്ലാത്ത മരുന്ന് ഡോക്ടർമാർ കുറിക്കരുത്. പുറത്ത് നിന്നുള്ള മരുന്നു അത്യാവശ്യമാണെങ്കിൽ വേറെ ചീട്ട് എഴുതി നൽകണം.അല്ലാതെ ഒറ്റ കുറിപ്പിൽ എഴുതി തരുന്നവയിൽ വില കൂടിയ മരുന്നുകൾ പുറത്തു നിന്നു വാങ്ങി വരാൻ ഫാർമസിസ്റ്റ് നിർദേശിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇത് സംബന്ധമായി ഉന്നതതലത്തിൽ പരാതി നൽകുമെന്നും വനിതാവേദി ഭാരവാഹികൾ പറഞ്ഞു. 

വനിതാവേദി പ്രസിഡന്റ് പി.എസ്. ഇന്ദിര അധ്യക്ഷത വഹിച്ചു. ട്രുറ ചെയർമാൻ വി.പി.പ്രസാദ്, എം.എസ്.നായർ, അംബികാ സോമൻ, സിന്ധു ദാസ്, ഷീബ ജോസഫ്, അജിത സത്യൻ, ടി.വി.ശ്യാമ, സുധ എസ്. മേനോൻ, പത്മിനി വേണുഗോപാൽ, ശോഭാ ശ്രീജിത്, എം.വി. മേരി, ബെൻസി ബിജു, പി. അനിത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com