ആലുവ∙ തോട്ടുമുഖം പാലത്തിൽ നിന്നു തോട്ടിലേക്കു മാലിന്യം തള്ളാൻ എത്തിയ അതിഥിത്തൊഴിലാളിയെ കീഴ്മാട് പഞ്ചായത്ത് ഹെൽത്ത് സ്ക്വാഡ് പിടികൂടി.മാലിന്യം കൊണ്ടുവന്ന ഇരുചക്രവാഹനം കസ്റ്റഡിയിൽ എടുത്തു. എടത്തല പഞ്ചായത്തിലെ കൊടികുത്തുമലയിൽ താമസസ്ഥലത്തെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവുമാണ് പിടികൂടിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
അതിഥിത്തൊഴിലാളിയിൽ നിന്നു പിഴ ഈടാക്കി. മാലിന്യം അവർ താമസിക്കുന്ന പ്രദേശത്തു ശാസ്ത്രീയമായി നിർമാർജനം ചെയ്യാനുള്ള നിർദേശങ്ങൾ നൽകി. വാർഡ് അംഗം മനു, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഹക്കിം, ഹെൽത്ത് ഇൻസ്പെക്ടർ പി.ബി. അന്ത്രു എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.