കാൻസർ അതിജീവനം കളറാക്കണം: നവ്യ നായർ

  മനോരമ ന്യൂസ് ചാനലിന്റെ ‘കേരള ക്യാൻ’‍ ദൗത്യത്തിന്റെ ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ മുഖ്യാതിഥി നടി നവ്യ നായർ പ്രസംഗിക്കുന്നു.                 ചിത്രം: മനോരമ.
മനോരമ ന്യൂസ് ചാനലിന്റെ ‘കേരള ക്യാൻ’‍ ദൗത്യത്തിന്റെ ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ മുഖ്യാതിഥി നടി നവ്യ നായർ പ്രസംഗിക്കുന്നു. ചിത്രം: മനോരമ.
SHARE

ഉദയംപേരൂർ ∙ കാൻസർ അതിജീവനം കളറാക്കണമെന്നു മനോരമ ന്യൂസ് ‘കേരള കാൻ’ ബ്രാൻഡ് അംബാസഡറും നടിയുമായ നവ്യ നായർ. കാൻസർ ബാധിതർക്കു വേണ്ടത് സങ്കടത്തോടെ വർത്തമാനം പറയുന്നവരെയും സഹതപിക്കുന്നവരെയുമല്ല. അതിജീവനം സന്തോഷമാക്കണമെന്നും നടി പറഞ്ഞു. മനോരമ ന്യൂസ് ‘കേരള കാൻ’ ക്യാംപെയ്നിന്റെ ഭാഗമായി ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ നടൻ ഇന്നസന്റിനെയും നവ്യ അനുസ്മരിച്ചു.

രോഗം മറികടന്നാലും ജീവിതമുണ്ടെന്ന തിരിച്ചറിവു പകരുന്ന ‘അതിജീവനം കളറാണ്’ എന്ന സന്ദേശവുമായാണു മനോരമ ന്യൂസ് ഫാം ഫെഡിന്റെയും ആരോഗ്യ പങ്കാളി ആസ്റ്റർ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെയും പിന്തുണയോടെ ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിച്ചത്. പരിപാടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഉദ്ഘാടനം ചെയ്തു. മൂന്നാറിലെ എസ്റ്റേറ്റിൽ ശുദ്ധജലവും ശുദ്ധവായുവും ആസ്വദിച്ച് അടിച്ചു പൊളിച്ചു ജീവിച്ച സാഹചര്യമായിരുന്നു തനിക്ക്. എന്നാൽ സിറ്റിയിൽ വന്നപ്പോൾ താൻ ആസ്വദിച്ച ജീവിതം മക്കൾക്കു കിട്ടുന്നില്ലല്ലോ എന്ന കാര്യത്തിലാണ് വിഷമം എന്നും അദ്ദേഹം പറഞ്ഞു. 

‘കേരള കാനു’മായി അന്തരിച്ച നടൻ ഇന്നസന്റിനുണ്ടായിരുന്ന ബന്ധം മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അനുസ്മരിച്ചു. ഫാം ഫെഡ് ജനറൽ മാനേജർ റോബിൻ ചിറമ്മൽ, ആസ്റ്റർ ഹോസ്പിറ്റൽസ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ ഫർഹാൻ യാസിൻ, മനോരമ ന്യൂസ് ചീഫ് കോഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എൽ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഡോ. അഭിനവ് മേനോൻ, ഡോ. അപർണ അന്ന മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS