ആലുവ∙ കുമരകത്തു നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ ഭാഗമായി ആലുവ മാർത്താണ്ഡവർമ പാലത്തിലെ തൂണുകൾക്കു ദേശീയപതാകയുടെ നിറം അടിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന വിവിഐപികൾ കുമരകത്തേക്കു കടന്നുപോകുന്നത് ആലുവ വഴിയായതു കൊണ്ടാണ് പാലം പെയിന്റ് ചെയ്തത്.
ഉച്ചകോടിക്കു മുന്നോടിയായി 20 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ ഷെർപ യോഗവും വികസന പ്രവർത്തന സമിതി യോഗവുമാണ് കുമരകത്തു നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന യോഗം ഏപ്രിൽ 9 വരെ നീളും. ദേശീയപാതയിൽ സുരക്ഷാ പരിശോധന കർശനമാക്കി. ബോംബ്, ഡോഗ് സ്ക്വാഡുകൾ രംഗത്തുണ്ട്.