മൂവാറ്റുപുഴ ∙ പൈനാപ്പിൾ വില കുതിക്കുന്നു. പൈനാപ്പിൾ പഴത്തിന് കിലോഗ്രാമിന് 53 രൂപ വരെയായി വില ഉയർന്നു കഴിഞ്ഞു. ഏപ്രിലിൽ റെക്കോർഡ് വിലയായ അറുപതിൽ എത്തുമെന്നാണു കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷ.
റമസാൻ മാസം ആരംഭിച്ചതോടെ കേരളത്തിൽ മാത്രം 250 ടൺ പൈനാപ്പിളാണ് ഇപ്പോൾ പ്രതിദിനം വിറ്റഴിക്കുന്നത്. ഇനിയും വർധിക്കാനാണു സാധ്യത. കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇപ്പോൾ 120 ലോഡ് വരെ പൈനാപ്പിൾ കയറ്റി അയയ്ക്കുന്നുണ്ട്.
ഇതിലേറെയും മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ്. ഉണക്കു ബാധിച്ചിരിക്കുന്നതിനാൽ പൈനാപ്പിൾ ഉൽപാദനത്തിൽ 50% കുറവു വന്നിരിക്കുന്നതും പൈനാപ്പിൾ വില വർധിക്കാൻ കാരണമായിട്ടുണ്ട്.
ഉയരങ്ങൾ തേടി പൈനാപ്പിൾ വില; കേരളത്തിൽ മാത്രം വിറ്റഴിക്കുന്നത് 250 ടൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.