കുസാറ്റിലെ ഏഴ് ബി.ടെക് പ്രോഗ്രാമുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍

Cusat_Administrative-Block
ഫയൽചിത്രം– കുസാറ്റ്
SHARE

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിന്റെ (SOE) ഏഴ് ബി.ടെക് പ്രോഗ്രാമുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (NBA)അംഗീകാരം ലഭിച്ചു. ടൈർ-1 വിഭാഗത്തിന് കീഴില്‍ 2025 ജൂണ്‍ 30 വരെയാണ്  അംഗീകാരം. ഇന്ത്യയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുനല്‍കുന്നതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി വാഷിംഗ്ടണ്‍ ഉടമ്പടി പ്രകാരം അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ ഒരു സ്വയംഭരണാധികാര ദേശീയ സ്ഥാപനമാണ് എൻബിഎ.

കുസാറ്റിലെ ഏറ്റവും വലിയ വകുപ്പായ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, ടൈർ-1  വിഭാഗത്തിന് കീഴില്‍ നാഷണല്‍ ബോര്‍ഡിന്റെ അംഗീകാരം നേടിയ കേരളത്തിലെ ചുരുക്കം എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍ ഒന്നാണ്. അംഗീകൃത പ്രോഗ്രാമുകളിലെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക്  ഉപരിപഠനത്തിനും അന്തര്‍ദേശീയ തലത്തിലുള്ള ജോലികള്‍ക്കും  ഈ അംഗീകാരം സഹായകരമാവും. എൻബിഎ യുടെ വിദഗ്ധ സംഘങ്ങള്‍ 2022 ഒക്ടോബര്‍ 28 മുതല്‍ 30 കാലത്ത് ആദ്യ ഘട്ടത്തിലെ മൂന്ന് പ്രോഗ്രാമുകള്‍ക്കും രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന നാല് പ്രോഗ്രാമുകള്‍ക്കായി 2022 ഡിസംബര്‍ 9 മുതല്‍ 11 വരെയും സ്‌കൂള്‍ സന്ദര്‍ശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA