ADVERTISEMENT

തൃപ്പൂണിത്തുറ ∙ ‘‘നാഭിക്ക് ചവിട്ടിയതിന്റെ നീർക്കെട്ട് ഇപ്പോഴുമുണ്ട്, മൂത്രം ഒഴിക്കാൻ‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോഴും ചികിത്സ തുടരുകയാണ്’’. പതിനെട്ടുകാരനായ സഹോദരൻ ഷാഹുൽ ഹമീദ് ഹിൽപാലസ് പൊലീസിന്റെ ക്രൂര മർദനത്തിനു ഇരയായതിന്റെ വേദന വിവരിക്കുകയാണു ചേട്ടൻ മുഹമ്മദ് ജസീൽ. ‘‘നിലത്തു കിടത്തി അടിവയറിൽ ചവിട്ടി, കുനിച്ചു നിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു.   ആ സമയത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നു’’. ഇതു പറയുമ്പോഴും ശരീരത്തിൽ പലയിടത്തും മർദമനമേറ്റതിന്റെ വേദന അനുഭവിക്കുന്നുണ്ട് ഷാഹുൽ ഹമീദ്.

കോഴിക്കോട് സ്വദേശികളും കരിങ്ങാച്ചിറയിലെ ഹോട്ടൽ ഉടമകളുമായ സഹോദരങ്ങളാണ് ഒരു മാസം മുൻപ് പൊലീസിന്റെ മർദനത്തിന് ഇരയായത്. പറയാനുള്ളതു പോലും കേൾക്കാതെയാണു പൊലീസ് മർദിച്ചത്. സ്റ്റേഷനിലെ കംപ്യൂട്ടർ റൂമിലാണു മർദിച്ചത്. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടർക്കു നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിയതായും ആരോപണമുണ്ട്. 

 ഹിൽപാലസ് പൊലീസിന്റെ മർദനത്തിന് ഇരയായ ഷാഹുൽ ഹമീദ്, സഹോദരൻ മുഹമ്മദ് ജസീൽ എന്നിവർ.
ഹിൽപാലസ് പൊലീസിന്റെ മർദനത്തിന് ഇരയായ ഷാഹുൽ ഹമീദ്, സഹോദരൻ മുഹമ്മദ് ജസീൽ എന്നിവർ.

മറ്റൊരു ഹോട്ടലുടമ നൽകിയ പരാതിയിലാണ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു മർദിച്ചതെന്നാണു യുവാക്കളുടെ പരാതി. മർദനത്തിനു ശേഷം കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു. മുഖ്യമന്ത്രി, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി എന്നിവയ്ക്കെല്ലാം പരാതി നൽകി. ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com