പറവൂർ ∙ പൂയപ്പിള്ളിയിൽ ഇടഞ്ഞ ആന 2 ഇരുചക്രവാഹനങ്ങളും 3 വീടുകളുടെ ഗേറ്റും തകർത്തു. രാത്രി 7 മണിയോടെയാണ് സംഭവം. ആനയുടെ ഉടമയുടെ റിസോർട്ടിലാണ് പതിവായി കെട്ടുന്നത്. ഇന്നലെ രാത്രി ഏഴു മണിയോടെ ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഗേറ്റുകളും ഇരുചക്രവാഹനങ്ങളും തകർത്തത്. റോഡിലൂടെ പോയവർ ഭയന്നു സമീപത്തെ വീടുകളിൽ അഭയം തേടി. വെളിച്ചം കണ്ടു വീടുകളിലേക്ക് ആന കയറാതിരിക്കാൻ നാട്ടുകാർ ലൈറ്റുകൾ ഓഫ് ചെയ്തു. പൊലീസും എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.രാത്രി വൈകി ആനയെ തളച്ചു.
ഇടഞ്ഞ ആന വാഹനങ്ങളും ഗേറ്റുകളും തകർത്തു; റോഡിലൂടെ പോയവർ ഭയന്നു സമീപത്തെ വീടുകളിൽ അഭയം തേടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.