അദാനി ഗ്യാസിന്റെ ഫില്ലിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി: പ്രകൃതിവാതകത്തിന്റെ രൂക്ഷഗന്ധം, നാട്ടുകാർ പരിഭ്രാന്തിയിൽ

fire-force
Representative Image. Photo credit : Sarnia / Shutterstock.com
SHARE

കളമശേരി ∙ എറണാകുളം ഗവ.െമഡിക്കൽ കോളജ്, കിൻഫ്ര ഹൈടെക് പാർക്ക് പരിസരങ്ങളിൽ പ്രകൃതിവാതകത്തിന്റെ രൂക്ഷഗന്ധം വ്യാപിച്ചതു നാട്ടുകാരേയും രോഗികളേയും ബുദ്ധിമുട്ടിലാക്കി. വാതക ച്ചോർച്ചയുടെ കാരണം അറിയാതെ നാട്ടുകാർ പരിഭ്രാന്തരായി. അദാനി ഗ്യാസിന്റെ ഫില്ലിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കിടയിൽ  വാതകം ചോർന്നതാണ്  ഗന്ധത്തിനു കാരണമെന്നു അഗ്നിരക്ഷാസേന പറഞ്ഞു.ഫില്ലിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ  നടക്കുന്ന വിവരം വാർഡ് കൗൺസിലർമാരെയോ നാട്ടുകാരേയോ അറിയിച്ചിരുന്നില്ല. അദാനി ഗ്യാസ് ഉദ്യോഗസ്ഥർ സംഭവത്തിൽ പ്രതികരിച്ചില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS