ADVERTISEMENT

ആലുവ∙ ട്രാൻസ്ഫോമറിന്റെ മുകളിൽ ഒരു ഫുട്ബോൾ ഉടമയെ കാത്തിരിക്കുന്നു. നേരിട്ട് എടുക്കാൻ ശ്രമിച്ചാൽ ഷോക്കടിക്കും. തെളിവു സഹിതം കെഎസ്ഇബി നോർത്ത് സെക്‌ഷനിലെ ഉദ്യോഗസ്ഥരെ സമീപിച്ചാൽ കൈപ്പറ്റാം.

ആലുവ ഹിൽ റോഡിൽ ഗവ. ബോയ്സ് എച്ച്എസ്എസിനും ഗവ. ടിഎച്ച്എസ്എസിനും മുൻപിൽ 11 കെവി ലൈനുകൾ കടന്നുപോകുന്ന ട്രാൻസ്ഫോമറിന്റെ മുകളിലാണ് മഞ്ഞ നിറത്തിലുള്ള പന്ത് തങ്ങി ഇരിക്കുന്നത്. സ്കൂൾ പരിസരത്തോ വീടുകളിലോ കുട്ടികൾ കളിച്ചപ്പോൾ തെറിച്ചു വന്നതാകനാണു സാധ്യത. ട്രാൻസ്ഫോമറിന്റെ ചുറ്റും കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും പന്ത് എടുക്കാൻ കുട്ടികൾ അതിക്രമിച്ചു കടക്കുമോ എന്ന് ആശങ്കയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com