ADVERTISEMENT

ഏലൂർ ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മഞ്ഞുമ്മലിലെ മരുന്നു സംഭരണശാല പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ. കാലഹരണപ്പെട്ടതും ഉപയോഗിക്കാൻ കഴിയാത്തതുമായ അഗ്നിശമന സംവിധാനങ്ങളാണ് ഇവിടെയുള്ളതെന്ന് അഗ്നിരക്ഷാസേന ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തി. കെട്ടിടത്തിനു മെർക്കന്റൈൽ വിഭാഗത്തിലാണ് ഫയർ എൻഒസി നൽകിയിരുന്നത്. എന്നാൽ സ്റ്റോറേജ് വിഭാഗത്തിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഫയർ എൻഒസി പുതുക്കിയിട്ടുമില്ല.

ഫയർ ഏണിപ്പടികൾ മുന്നാം നിലയിൽ നിന്നു ടെറസ് ഫ്ലോറിലേക്കു എത്തുന്നില്ല. ഫയർ ഏണിപ്പടികൾ എല്ലാ നിലകളിലും തടസ്സപ്പെടുത്തിയിരിക്കുകയുമാണ്. മഞ്ഞുമ്മലിൽ മരുന്നു സംഭരണ കേന്ദ്രം വാടകക്കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നതു ഫയർ എൻഒസി പുതുക്കാതെയാണ്. സ്ഥാപനം പരിശോധിച്ചു 2019ൽ അഗ്നിരക്ഷാസേന ന്യൂനതകൾ ചൂണ്ടിക്കാട്ടി നോട്ടിസ് നൽകിയിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലും ഇതേ ന്യൂനതകൾ കണ്ടെത്തി. തുടർന്ന് വീണ്ടും നോട്ടിസ് നൽകിയിരിക്കുകയാണ്. 14.2 മീറ്റർ ഉയരമുള്ള 4 നില കെട്ടിടത്തിലാണു മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. 

ഏറ്റവും മുകളിലത്തെ നിലയിൽ കോട്ടൺ ഇനങ്ങളാണു സൂക്ഷിച്ചിട്ടുളളത്. മറ്റൊരു നിലയിൽ സിറപ്പുകൾ. മറ്റൊന്നിൽ ഗുളികകളും മറ്റും. താഴത്തെ നിലയിലെ ഒരു മുറിയിലാണ് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിട്ടുള്ളത്. ജില്ലയിലെ മെഡിക്കൽ കോളജിലേക്കും സർക്കാർ ആശുപത്രികളിലേക്കും ഇവിടെ നിന്നാണു ബ്ലീച്ചിങ് പൗഡറും മരുന്നുകളും വിതരണം ചെയ്യുന്നത്. എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനവും ഫയർ എൻഒസിയില്ലാതെയാണെന്ന് അഗ്നിരക്ഷാസേന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com