പറന്നുമാറി മിട്ടുത്തത്ത, പാരിതോഷികം പ്രഖ്യാപിച്ച് വീട്ടുകാർ

  പറന്നു പോയ മിട്ടു എന്ന ഗ്രേ പാരറ്റ് .
പറന്നു പോയ മിട്ടു എന്ന ഗ്രേ പാരറ്റ് .
SHARE

ഉദയംപേരൂർ ∙ ഓമനിച്ചു വളർത്തിയ മിട്ടുവെന്ന തത്തയെ കാണാതായതിന്റെ ദുഃഖത്തിലാണ് കണ്ടനാട് പിട്ടാപ്പിള്ളിൽ വീട്ടിൽ മിനി ജിബിയും കുടുംബവും. വീട്ടിലെ അംഗത്തെ പോലെ വളർത്തിയിരുന്ന വിദേശ ഇനം ഗ്രേ പാരറ്റ് ഇനത്തിൽ പെട്ട തത്തയാണ് ഇന്നലെ രാവിലെ 8.40 നു പറന്ന് പോയത്. 2 വർഷം മുൻപ് 75,000 രൂപയ്ക്കാണ് ബെംഗളൂരുവിൽ നിന്ന് മിട്ടുവിനെ ഇവർ വാങ്ങിയത്. കൂട് വൃത്തിയാക്കുമ്പോഴാണ് തത്ത പറന്ന് പോയത് എന്ന് ഉടമസ്ഥർ പറയുന്നു. നന്നായി സംസാരിക്കുന്ന തത്തയുടെ ചിത്രവും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ അടക്കം പങ്കുവച്ചിട്ടുണ്ട്. വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 95678 10069.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS