ADVERTISEMENT

കൊച്ചി ∙ കീരവാണിയുടെ ദ്രുതസംഗീതത്തിന് അവർ ഒന്നിച്ചു ചുവടുവച്ചു. മുൻനിരയിൽ തോളിൽ കൈകോർത്തു നടിമാരായ രജീഷ വിജയനും പ്രിയാ വാരിയരും ഫസ്റ്റ് സ്റ്റെപ്പ് വച്ചപ്പോൾ ‘നാട്ടു നാട്ടു’ ‌ തരംഗമായി ക്യാംപ് അംഗങ്ങളിലേക്കും പടർന്നു. നൃത്തച്ചുവടുകളുടെ ആവേശച്ചൂടിൽ മലയാള മനോരമ ‘നാട്ടു നാട്ടു’ ഡാൻസ് ക്യാംപിനു തുടക്കമായി. ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ റിലയന്റ് ക്രെഡിറ്റ്സിന്റെ സഹകരണത്തോടെയുള്ള കൊറിയോഗ്രഫി ക്യാംപ് നടിമാരായ രജീഷ വിജയനും പ്രിയാ വാരിയരും ചേർന്ന് ഉദ്ഘാടനം ചെയ്തു.

വേദിയിൽ നിന്നും സദസ്സിൽ നിന്നും ആവശ്യമുയർന്നതോടെ മനോഹരമായ ഒരു പാട്ടും പ്രിയാ വാരിയർ ക്യാംപിനു സമ്മാനിച്ചു.നൃത്തസംവിധാനത്തിനു സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പി.ശ്രീജിത്തും അവതാരകയും നർത്തകിയുമായ മീനാക്ഷി രവീന്ദ്രനുമാണ് ക്യാംപിനു നേതൃത്വം നൽകുന്നത്. വിവിധതരം ഗാനങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ സംഘമായും ഒറ്റയ്ക്കുമുള്ള നൃത്തച്ചുവടുകളുടെ പരിശീലനമായിരുന്നു ആദ്യ ദിനം. ഡാൻസ് സ്റ്റെപ്പുകളുടെ മികച്ച ഹ്രസ്വ വിഡിയോകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികളാണു ക്യാംപിന്റെ ഭാഗമായത്.

മലയാള മനോരമ റിലയന്റ് ക്രെഡിറ്റ്സിന്റെ സഹകരണത്തോടെ കൊച്ചിയിൽ ഒരുക്കിയ ‘നാട്ടു നാട്ടു’ ഡാൻസ് ക്യാംപ് നടിമാരായ പ്രിയ വാരിയരും രജീഷ വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. സേവ്യർ ജോസ്, പി. ശ്രീജിത്ത്,  ജോസ്കുട്ടി സേവ്യർ‍, സണ്ണി ജെ. ചിറ്റിലപ്പിളളി, മീനാക്ഷി രവീന്ദ്രൻ എന്നിവർ 
സമീപം.
മലയാള മനോരമ റിലയന്റ് ക്രെഡിറ്റ്സിന്റെ സഹകരണത്തോടെ കൊച്ചിയിൽ ഒരുക്കിയ ‘നാട്ടു നാട്ടു’ ഡാൻസ് ക്യാംപ് നടിമാരായ പ്രിയ വാരിയരും രജീഷ വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. സേവ്യർ ജോസ്, പി. ശ്രീജിത്ത്, ജോസ്കുട്ടി സേവ്യർ‍, സണ്ണി ജെ. ചിറ്റിലപ്പിളളി, മീനാക്ഷി രവീന്ദ്രൻ എന്നിവർ സമീപം.

ഉദ്ഘാടനച്ചടങ്ങിൽ റിലയന്റ് ക്രെഡിറ്റ്സ് മാനേജിങ് ഡയറക്ടർ ജോസ്കുട്ടി സേവ്യർ, ചെയർമാൻ സണ്ണി ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് സേവ്യർ ജോസ് എന്നിവരും സംബന്ധിച്ചു. ഇന്നു സമാപന സമ്മേളനത്തിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മുഖ്യാതിഥിയാകും.

രജീഷ വിജയൻ

‘‘ഡാൻസ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. ദൂരദർശൻ ചാനലിലെ നൃത്ത പരിപാടികൾ കണ്ട് കുറച്ചു ഡാ‍ൻസ് സ്റ്റെപ്പുകൾ തനിയെ പഠിച്ചതാണ്. നമ്മുടെ ഉള്ളിന്റെയുള്ളിലെ റിഥം കൃത്യമായി പിടിച്ചെടുത്തു നല്ല നർത്തകരാകാൻ ‘നാട്ടു നാട്ടു’ പോലുള്ള ക്യാംപ് ഏറെ സഹായിക്കും’’.

പ്രിയാ വാരിയർ

‘‘ചെറുപ്പത്തിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നെങ്കിലും 10–ാം ക്ലാസോടെ നൃത്തപഠനം നിർത്തി. എന്നാലും, നൃത്തത്തോട് പ്രണയമേറെയാണ്. സിനിമയ്ക്കായി ബുദ്ധിമുട്ടി പരിശീലിച്ച് ചെയ്യാറുണ്ട്. അത്ര ബുദ്ധിമുട്ടില്ലാതെ വരുന്നതു പാട്ടാണ്’’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com