പോക്സോ കേസ്: പ്രതിക്ക് 5 വർഷം കഠിനതടവ‌്

വർഗീസ്
SHARE

കൊച്ചി∙ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി തോപ്പുംപടി മുണ്ടംവേലിയിൽ താമസിക്കുന്ന വർഗീസിനു (48) എറണാകുളം പോക്സോ കോടതി 5 വർഷം കഠിനതടവു വിധിച്ചു. 2021 ഏപ്രിലിലാണു മട്ടാഞ്ചേരി ടിഡി അമ്പലത്തിനു സമീപം സൈക്കിൾ ചവിട്ടുകയായിരുന്ന 10 വയസ്സുകാരിയെ പ്രതി തടഞ്ഞു നിർത്തി പീഡിപ്പിച്ചത്. എറണാകുളം പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമനാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, സരുൺ മാങ്കറ എന്നിവർ ഹാജരായി. മട്ടാഞ്ചേരി എസ്ഐ ശിവൻകുട്ടി, സീനിയർ സിപിഒമാരായ ജെൽജോ പോൾ, കർമലി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS