ADVERTISEMENT

മൂവാറ്റുപുഴ∙ കാർ വാടകയ്ക്കെടുത്തു കിഴക്കൻ മേഖലയിൽ കറങ്ങിനടന്നു മലഞ്ചരക്കു മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. മഴുവന്നൂർ മംഗലത്തുനട വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ പരീത് (34), ഐരാപുരം ഏറ്റകുടി വീട്ടിൽ ജോൺസൻ മത്തായി (34) എന്നിവരെയാണു മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. റാക്കാട് മലഞ്ചരക്കു കട കുത്തിത്തുറന്നു 60 കിലോഗ്രാം കുരുമുളക്, 20 കിലോഗ്രാം ജാതിക്ക, അഞ്ചു കിലോഗ്രാം ജാതിപത്രി എന്നിവ മോഷ്ടിച്ച സംഭവത്തിൽ നടന്ന അന്വേഷണത്തിലാണു  സംഘം പിടിയിലായത്. 

കാലടിയിലെ മലഞ്ചരക്കു കടയിൽ നിന്നു മോഷ്ടിച്ച മലഞ്ചരക്ക് അന്വേഷണ സംഘം കണ്ടെടുത്തു. ചാലക്കുടി, വാഴക്കുളം, കല്ലൂർക്കാട്, പുത്തൻകുരിശ്, കുന്നത്തുനാട് എന്നിവിടങ്ങളിൽ നിന്നെല്ലാം ഷിജുവും ജോൺസണും മലഞ്ചരക്ക് ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. താഹിർ വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങിനടന്നാണു മോഷണം നടത്തുന്നത്. ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, എസ്ഐമാരായ വിഷ്ണു രാജു, കെ.എസ്. ജയൻ, എഎസ്ഐ പി.എസ്. ജോജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. അനസ്, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com