ADVERTISEMENT

പെരുമ്പാവൂർ ∙ വാഴക്കുളം പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. മുടിക്കൽ, പള്ളിക്കവല, മൗലൂദ്പുര  പ്രദേശങ്ങൾ ഉൾപ്പെടുന്ന 5 മുതൽ 11 വരെയുള്ള വാർഡുകളിൽ 60 കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രദേശങ്ങളിൽ ഫോഗിങ് നടത്തി. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ചു വീടുകളുടെ പരിസരത്ത്  കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തുകയും ചെയ്തു. 

വേങ്ങൂർ പഞ്ചായത്തിലെ അരുവപ്പാറ, പയ്യാൽ, പുന്നയം മേഖലകളിൽ 14 പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നു. ഇവർ ചികിത്സയിലാണ്. അശമന്നൂർ  6, കൂവപ്പടി 2, മുടക്കുഴ  3, ഒക്കൽ 5, രായമംഗലം 6 എന്നിങ്ങനെയാണ് ഓരോ പ‍ഞ്ചായത്തുകളിലും ഡെങ്കിപ്പനി  ബാധിതരുടെ എണ്ണം.

വേങ്ങൂർ പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണം ഏകദേശം പൂർത്തിയാകാറായി. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ മഴക്കാല പൂർവ ശുചീകരണവും ഫോഗിങ്ങും  പഞ്ചായത്തുകൾ ഊർജിതമാക്കി. 5നകം പൂർത്തിയാക്കാനാണു നിർദേശം. വേങ്ങൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഫോഗിങ് നടത്തി. രോഗം പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലെന്നു കൂവപ്പടി ബ്ലോക്ക് ആരോഗ്യ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com