എറണാകുളം ജില്ലയിൽ ഇന്ന് (08-06-2023); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

ജലവിതരണം മുടങ്ങും: പറവൂർ ∙ ചൊവ്വര ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരസഭയിലും ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലും ഇന്നു ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

പുത്തൻവേലിക്കര ∙ എംജി സർവകലാശാല അഫിലിയേഷനുള്ള ഐഎച്ച്ആർഡി കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയും കോളജും 50 ശതമാനം വീതം സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിൽ ഫിൽ ചെയ്യും. cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം കോളജും കോഴ്സുകളും ഓപ്റ്റ് ചെയ്യണം. കോളജിന്റെ സീറ്റിൽ അഡ്മിഷൻ വേണ്ടവർ www.ihrdadmissions.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് 12നകം കോളജിൽ എത്തിക്കണം. എസ്‌സി, എസ്ടി, ഒബിസി വിദ്യാർഥികൾക്കു ഫീസ് ആനുകൂല്യം ലഭിക്കും. 0484-2980324.

അധ്യാപക ഒഴിവ് 

ആലങ്ങാട് ∙ കൊങ്ങോർപ്പിള്ളി ഗവ ഹൈസ്കൂളിൽ പ്രീപ്രൈമറി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന്. 0484 2515505

ഗതാഗതം നിരോധിച്ചു

നേര്യമംഗലം∙ നീണ്ടപാറ റോഡിൽ ടൈൽ വിരിക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ഇടുക്കി റോ‍ഡ് വഴി പോകണം.

കോഷൻ ഡിപ്പോസിറ്റ്

കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ 2018 മുതൽ 2021 വരെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ കോഷൻ ഡിപ്പോസിറ്റ് വാങ്ങാത്തവർ ഒരാഴ്ചയ്ക്കകം കൈപ്പറ്റണം. ഇല്ലെങ്കിൽ തുക സർക്കാരിലേക്ക് അടയ്ക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

തെങ്ങിൻതൈ

നേര്യമംഗലം∙ ജില്ലാ കൃഷിത്തോട്ടത്തിൽ ഡബ്ല്യുസിടി നാടൻ, ഡിXടി ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിൻ തൈകൾ വിൽപനയ്ക്കു തയാറായി.

അധ്യാപക ഒഴിവ്

തൃപ്പൂണിത്തുറ വിഎച്ച്എസ്എസ്

തൃപ്പൂണിത്തുറ ∙ ഗവ. വിഎച്ച്എസ്എസിൽ ഇഡി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്. 0484 2784310.

തൃപ്പൂണിത്തുറ ഗവ. കോളജ്

തൃപ്പൂണിത്തുറ ∙ ഗവ. കോളജിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 0484 2776187.

ആലുവ സെറ്റിൽമെന്റ്

ആലുവ∙ സെറ്റിൽമെന്റ് എച്ച്എസ്എസിൽ ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. 9349087586. മെയിൽ: thealwayesettlementhss@gmail.com

ആറൂർ ഹൈസ്കൂൾ

കൂത്താട്ടുകുളം∙ ആറൂർ ഗവ. ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 79092 54072.

ഇഎം ജിഎച്ച്എസ്എസ്

ഫോർട്ട്കൊച്ചി∙ വെളി ഇഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ബോട്ടണി (സീനിയർ), ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, ഹിന്ദി, അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

ശ്രീശങ്കര കോളജ്

കാലടി∙ ശ്രീശങ്കര കോളജിൽ ബോട്ടണി വിഷയത്തിൽ അധ്യാപക ഒഴിവ്.  അവസാന തീയതി: 10. വെബ്:www.ssc.edu.in

കുഫോസ് എംബിഎ ഗ്രൂപ്പ് ഡിസ്കഷൻ 

പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എംബിഎ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ‍ഡിസ്കഷനും കൂടിക്കാഴ്ചയും  14, 15 തീയതികളിൽ നടക്കും. കെമാറ്റ് / കാറ്റ് / സിമാറ്റ് സ്കോർ ഹാജരാക്കുന്നവർക്കു മാത്രം പങ്കെടുക്കാം. വെബ്: www.kufos.ac.in.

കോഴ്സ്

തൃപ്പൂണിത്തുറ ∙ ആർഎൽവി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ ബിഎ, എംഎ കോഴ്സുകളിലും (വായ്പാട്ട്, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം) ബിഎഫ്എ കോഴ്സിലും ( ചിത്രകല, ശിൽപകല, പരസ്യകല) അപേക്ഷ ക്ഷണിച്ചു. 12ന് 5നകം അപേക്ഷ സമർപ്പിക്കണം. 0484 – 2779757.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS