ADVERTISEMENT

മൂവാറ്റുപുഴ∙ കനത്ത മഴയിൽ മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ട്. അരമനപ്പടി ജംക്‌ഷനിലുണ്ടായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ രണ്ടടിയിലേറെയാണു വെള്ളം ഉയർന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് അടക്കം വെള്ളം ഒഴുകിയെത്തി. ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞതാണു വെള്ളക്കെട്ടിനു കാരണം. നിരപ്പ്, വാഴപ്പിള്ളി, ചാലിക്കടവ് ജംക്‌ഷൻ, പേഴയ്ക്കാപ്പിള്ളി, വൺവേ ജംക്‌ഷൻ, പിഒ ജംക്‌ഷൻ, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങളിലൊക്കെ ഇന്നലത്തെ മഴയിൽ വെള്ളക്കെട്ടുണ്ടായി.

എംസി റോഡിലെ കാനകളുടെ നിർമാണത്തിലെ അപാകതകൾ‍ മൂലം കെഎസ്ആർടിസി മുതൽ ആറൂർ വരെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൺവേ ജംക്‌ഷനിൽ ചാലിക്കടവ് പാലത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യവും കുന്നു കൂടിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെടുമെന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com