ADVERTISEMENT

കാലടി∙ തുറവുങ്കര യൂസഫ് മെമ്മോറിയൽ ലൈബ്രറിയിൽ വായന പക്ഷാചരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം പഞ്ചായത്ത് സെക്രട്ടറി എം.എസ്.മോഹനൻ, ലൈബ്രറി സെക്രട്ടറി എ.എ.ഗോപി, ലൈബ്രേറിയൻ സതീശൻ തുറവുങ്കര, വി.കെ.അശോകൻ, പി.അലിയാർ, പി.കെ.ശശാങ്കൻ, വി.കെ.ചക്രപാണി, മന്മഥൻ‍ നായർ, എ.എ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

പാറപ്പുറം വൈഎംഎ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനാചരണത്തോടനുബന്ധിച്ച് അക്ഷരദീപം തെളിയിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ, പി.പി.സിബി, ജെമിനി ഗണേശൻ, കെ.കെ.രാജേഷ്കുമാർ, അശ്വതി ഷൈൻ എന്നിവർ‍ പ്രസംഗിച്ചു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീമൂലനഗരം യൂണിറ്റ് തിരുവൈരാണിക്കുളം അകവൂർ പ്രൈമറി സ്കൂളിലും ചൊവ്വര രാജീവ്ജി അങ്കണവാടിയിലും കുരുന്നില പുസ്തക കിറ്റ് വിതരണം ചെയ്തു. സ്കൂളിൽ പഞ്ചായത്ത് അംഗം ഷിജിത സന്തോഷും അങ്കണവാടിയിൽ പ്രവാസി ജോൺ ഗ്രിൽബർട്ടും ഉദ്ഘാടനം ചെയ്തു. സ്കൂളിൽ തിരുവൈരാണിക്കുളം കേരള വർമ സംസ്കൃത യുപി സ്കൂൾ‍ മുൻ പ്രധാന അധ്യാപിക ലത അന്തർജനവും അങ്കണവാടിയിൽ ജോൺ ഗ്രിൽബർട്ടുമാണ് കുരുന്നില സ്പോൺസർ ചെയ്തത്. തിരുവൈരാണിക്കുളം അരങ്ങിന്റെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി. ചെയർമാൻ പി.ടി.സജീവൻ അധ്യക്ഷത വഹിച്ചു. ടി.ആർ.മോഹൻദാസ്, പി.എസ്.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. വായനശാല അംഗങ്ങളിൽ‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. നടൻ ജയിംസ് പാറയ്ക്ക പുരസ്കാരം നൽകി. എം.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ.ലെനിൻ, സി.എസ്.മനോജ്കുമാർ, ഇ.എ.മാധവൻ, അജി വർഗീസ്, പി.വി.മോഹനൻ, സി.പി.മുകുന്ദൻ, എ.എ.സന്തോഷ്, അഞ്ജലി എന്നിവർ പ്രസംഗിച്ചു.

മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ‍ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റ നേതൃത്വത്തിൽ അക്ഷരയാനം പദ്ധതിക്കു തുടക്കമിട്ടു. സായിശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ വിദ്യാർഥികൾക്കു വായനവണ്ടി സമ്മാനിച്ചു. പ്രിൻസിപ്പൽ ഒ.ഇ. ഹരിശ്രീ, സ്കൗട്ട് മാസ്റ്റർ പി.രഘു, ഗൈഡ് ക്യാപ്റ്റൻ‍ വി.സരിത എന്നിവർ നേതൃത്വം നൽകി.

നീലീശ്വരം ഗവ.എൽപി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ചു കാലടി എസ്എൻഡിപി ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിന്ധു നൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിജി രെജി, ടീച്ചർ ഇൻ ചാർജ് ബിജു. പി.നടുമുറ്റം, ബിനിലാൽ, രാധ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

മലയാറ്റൂർ ഗവ.എൽപി സ്കൂളിൽ വായന ദിനാചരണം പഞ്ചായത്ത് അംഗം ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. തത്വമസി പുരസ്കാര ജേതാവ് പീതാംബരൻ നീലീശ്വരത്തെ ആദരിച്ചു. പ്രത്യേക അസംബ്ലി, വായന മത്സരം, ക്വിസ് മത്സരം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു. വിദ്യാർഥികൾ ക്ലാസ് ലൈബ്രറിയിലേക്ക് ഓരോ പുസ്തകം സംഭാവനയായി നൽകി.

മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ‍ വായനദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.സി.എ.ബിജോയ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി, മാർട്ടിൻ പോൾ, എ.ഡി.ലത, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.

പുതിയേടം ശക്തൻ തമ്പുരാൻ യുപി സ്കൂളിൽ‍ വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്‍ ഇൻ ചാർജ് വിദ്യ അധ്യക്ഷത വഹിച്ചു. ഗ്രാമീണ വായനശാല സെക്രട്ടറി സുരേഷ്കുമാർ പ്രസംഗിച്ചു.

എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിൽ‍ വായന വാരാചരണം സ്കൂൾ‍ മാനേജർ ഫാ.ഡോ.ബിന്റോ കിലുക്കൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ‍ ബിനിത ജയോ പ്രസംഗിച്ചു. വിവിധ കഥാകൃത്തുക്കളുടെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, വായന മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com