ADVERTISEMENT

കൊച്ചി ∙ മെട്രോയിൽ വന്ന് വൈറ്റില സ്റ്റേഷനിൽ ഇറങ്ങി 200 രൂപയ്ക്കു മാമ്പഴം വാങ്ങിയാൽ യാത്രയുടെ ഒരു വശത്തേക്കുള്ള ടിക്കറ്റ് ഫ്രീ. മെട്രോ വാർഷികത്തിന്റെ ഭാഗമായി വൈറ്റില സ്റ്റേഷനിൽ സംഘടിപ്പിച്ചിരിക്കുന്ന ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റിന്റെ ഓഫർ ആണിത്. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാമ്പഴം മാത്രമല്ല, പുഷ്പാലങ്കാരങ്ങൾ, ചെടികൾ, തൈകൾ, പെറ്റ്സ് എന്നിവയും പ്രദർശനത്തിലുണ്ട്.

നീലം, അൽഫോൻസോ, സീരി, സ്വർണമുഖി തുടങ്ങി 30 ഇനം മാങ്ങകൾ, മകാവു, ഇഗ്വാന തുടങ്ങിയ എക്സോട്ടിക് പെറ്റുകളും പ്രദർശനത്തിലുണ്ട്.പൂക്കൾ കൊണ്ട് നിർമിച്ച കൊച്ചി മെട്രോയുടെ മോഡൽ മുഖ്യ ആകർഷണമാണ്. നിരവധി ഫോട്ടോ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ചെടികൾ, ഫലവൃക്ഷത്തൈകൾ, കൃഷി ഉപകരണങ്ങൾ, ഉൽപന്നങ്ങൾ എന്നിവയും ഉണ്ട്. 25 വരെ രാവിലെ 11 മുതൽ രാത്രി 9.30 വരെ ഫെസ്റ്റ് ഉണ്ടാവും. ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, സുബൈർ വർണചിത്ര, കെഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary: An offer like this! Free metro ticket if you buy mangoes for 200 rupees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com