ADVERTISEMENT

കൊച്ചി ∙ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടപ്പാക്കുന്ന വയോജന സൗഹൃദ നഗരങ്ങളുടെ ഭാഗമാകാൻ ലക്ഷ്യമിട്ടു കൊച്ചി നഗരവും. വയോജന സൗഹൃദ സമൂഹത്തെ കുറിച്ചുള്ള വെർച്വൽ സമ്മേളനത്തിൽ ഇന്നു രാത്രി മേയർ എം. അനിൽ കുമാർ കൊച്ചി നഗരത്തെ കുറിച്ച് അവതരണം നടത്തും. 

ന്യൂയോർക്കിൽ 10 ന് ആരംഭിച്ച സുസ്ഥിര വികസനം മുൻനിർത്തിയുള്ള യുഎൻ ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറത്തിന്റെ ഭാഗമായാണു വയോജന സൗഹൃദ നഗരങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നത്.ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) സുസ്ഥിര നഗര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് വയോജന സൗഹൃദ നഗരങ്ങൾ. വയോജന സൗഹൃദ നഗരമാകാനായി കൊച്ചി നൽകിയ അപേക്ഷ ഡബ്ല്യുഎച്ച്ഒ സ്വീകരിച്ചിട്ടുണ്ടെന്നും ഏറെ വൈകാതെ ഇക്കാര്യത്തിൽ അനുകൂല നടപടികളുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. 

ലോകാരോഗ്യ സംഘടന ഏജ് ഫ്രൻഡ്‌ലി എൻവയൺമെന്റ് ഡയറക്ടർ തിയാഗോ ഹെറിക്, ഹെൽത്ത് ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റ് ഫൗണ്ടേഷൻ പ്രസിഡന്റ് ഷൂ ചിയാവു തുടങ്ങിയവരും ഇന്നു നടക്കുന്ന വെർച്വൽ സമ്മേളനത്തിൽ പ്രസംഗിക്കും. വയോജന സൗഹൃദമായ പദ്ധതികൾ കൊച്ചി കോർപറേഷൻ നടപ്പാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com