ADVERTISEMENT

കൊച്ചി ∙ തലയിലും കഴുത്തിലും ഉണ്ടായ അർബുദത്തെ അതിജീവിച്ച കോട്ടയം സ്വദേശിക്ക് (40) എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നാക്ക് പുനർനിർമിച്ചു. അർബുദ ബാധയെ തുടർന്നു ട്യൂമർ ശസ്ത്രക്രിയ നടത്തി നീക്കിയപ്പോൾ നീക്കം ചെയ്ത കോശങ്ങൾ മാറ്റിസ്ഥാപിക്കാനും വികലമായ ശരീരഭാഗങ്ങൾ നേരേയാക്കാനും വേണ്ടിയാണു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

യുവാവിന്റെ ശരീരത്തിൽ നിന്നു ശേഖരിച്ച കോശങ്ങൾ ഉപയോഗിച്ച് 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നാക്ക് പുനർനിർമിച്ചത്. പ്ലാസ്റ്റിക് സർജൻ ഡോ. ജയകുമാറിന്റെയും കാർക്കിനോസ് കേരള മെഡിക്കൽ ഡയറക്ടറും സിഇഒയുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസിന്റെയും നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com