ADVERTISEMENT
വരാപ്പുഴ ∙ പൂവാലന്മാർ ജാഗ്രതൈ....കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാർഥിനികളുടെ പിന്നാലെ അഭ്യാസങ്ങളുമായി കറങ്ങി നടന്നാൽ ഇനി ‘പഞ്ചും കിക്കും’ ആയിരിക്കും മറുപടി. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ ഭാഗമായാണു പെൺകുട്ടികൾക്കു സ്വയം പ്രതിരോധത്തിനായി കരാട്ടെ പഠനം ആരംഭിച്ചത്. വരാപ്പുഴ പൊലീസിന്റെ സഹകരണത്തോടെയാണു കരാട്ടെ പഠനം. സ്റ്റേഷൻ എഎസ്ഐ എ.സിന്ധു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗ്ലോറിയ ഡോറിസ് അധ്യക്ഷത വഹിച്ചു. കരാട്ടെ അസോസിയേഷൻ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കോശി മധു വിശ്വനാഥ്, ഷഹാനാസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com