ADVERTISEMENT

അരൂർ∙പള്ളിത്തോട് ഇല്ലിക്കൽ ജംക്‌ഷനു സമീപമുള്ള ശുദ്ധജല സംഭരണി അപകടാവസ്ഥയിൽ . 30 വർഷത്തിനുമേൽ പഴക്കമുള്ള സംഭരണിയാണിത്. സംഭരണിയുടെ കാൽ തൂണുകളിലെ കമ്പികൾ ദ്രവിച്ച് തകർന്ന നിലയിലാണ്. തുറവൂർ പഞ്ചായത്ത് 17– ാം വാർഡിൽ അന്ധകാരനഴി ഇല്ലിക്കൽ റോഡിലാണ് സംഭരണി നിലനിൽക്കുന്നത്. സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന റോഡാണിത്. ഏതു സമയവും നിലം പതിക്കാവുന്ന സംഭരണി ഏറെ അപകടാവസ്ഥയിലാണെന്നു നാട്ടുകാർ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് പ്രദേശമാകെ കുടിനീർ ക്ഷാമം അനുഭപ്പെട്ടപ്പോഴാണു കുടിവെള്ളം എല്ലായിടത്തും ലഭിക്കുന്നതിനു വേണ്ടി സംഭരണി ഇവിടെ സ്ഥാപിച്ചത്.  എന്നാൽ ജപ്പാൻ കുടിവെള്ളം എല്ലായിടത്തും ലഭിച്ചതോടെ ജല സംഭരണി ഉപയോഗ ശൂന്യമായി. സംഭരണി ഏറെ അപകടാവസ്ഥയിലായ വിവരം അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com