ADVERTISEMENT

പള്ളുരുത്തി∙ പള്ളുരുത്തി വെളി മുതൽ ബിഒടി പാലം വരെയുള്ള റോഡിൽ വഴിയോരക്കച്ചവടം വ്യാപകമാകുന്നു. തിരക്കേറിയ റോഡിലെ വിവിധ സ്ഥലങ്ങളിൽ പെട്ടി ഓട്ടോറിക്ഷകളിലും ഉന്തുവണ്ടികളിലും സാധനങ്ങൾ എത്തിച്ചാണ് ഇവരുടെ വിൽപന. ചിലയിടങ്ങളിൽ ഷെഡ് കെട്ടിയും കച്ചവടം നടത്തുന്നു. മുൻപ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ഇവരെ പലതവണ ഒഴിപ്പിച്ചിരുന്നു. എന്നാൽ, വഴിയോര കച്ചവടക്കാർ വീണ്ടും കയ്യേറിയിരിക്കുകയാണ്. 

വഴിയോര കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന്ഏറെ നേരം റോഡിൽ തന്നെ കാറുകളും മറ്റും നിർത്തി ഇടുന്നത് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.ഇവർ എത്തിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനോ വിൽപന തടയാനോ അധികൃതർ നടപടി എടുക്കുന്നില്ല. അതേസമയം, വഴിയോര കച്ചവടം വർധിക്കുന്നതിനെതിരെ വ്യാപാരികൾ രംഗത്തെത്തി. 

വാടകയും വൈദ്യുതി ചാർജും ഉൾപ്പെടെ നൽകി ലൈസൻസുമെടുത്ത് കൃത്യമായ അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിച്ച് നിയമപരമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് വഴിയോരക്കച്ചവടം ഭീഷണിയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഇവർക്ക് സ്ട്രീറ്റ് വെൻഡിങ് സോണുകൾ കണ്ടെത്തി നൽകണമെന്നും ആവശ്യപ്പെട്ടു ആരോഗ്യ വിഭാഗം അധികൃതർക്കും പള്ളുരുത്തി പൊലീസിലും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റ് ഭാരവാഹികൾ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com