ADVERTISEMENT

കുറുപ്പംപടി ∙ തൊഴിലുറപ്പു ജോലി സ്ഥലത്ത് വൻതേനീച്ചകളുടെ കുത്തേറ്റ് തൊഴിലാളികളും പഞ്ചായത്ത് അംഗവും രക്ഷാപ്രവർത്തകരും അടക്കം 21 പേർക്കു പരുക്ക്. ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെട്ട പാണ്ടിമറ്റം അന്നമ്മ അവറാച്ചൻ(60) എറണാകുളം ഗവ.മെഡിക്കൽ കോളജിലും ഓലിപ്പാറ ലക്ഷ്മി(67) കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലാണ്.മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അശമന്നൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ രാവിലെ 9.45നായിരുന്നു സംഭവം. അശമന്നൂർ ഗവ.യുപി സ്കൂളിനും സമീപം ഞണ്ടാടി പാലത്തിന് അടുത്ത് കോലാഞ്ഞിക്കുടി ശാന്ത രാജന്റെ പറമ്പിൽ കാട് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. 

ഈ സമയത്താണ് സമീപത്തെ റബർ തോട്ടത്തിൽ നിന്നു ഇളകി വന്ന തേനീച്ചകൾ തൊഴിലാളികളെ ആക്രമിച്ചത്.പലരും മുണ്ടു തലയിൽ ചുറ്റിയും ഓടിയും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാവർക്കും കുത്തേറ്റു.ചിലർക്ക് ശ്വാസം മുട്ടലും ഛർദിയും അനുഭവപ്പെട്ടു. ചിലർ സംഭവ സ്ഥലത്ത് റോഡിൽ വീണു. സമീപത്തുള്ളവരാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രി, അശമന്നൂർ പിഎച്ച്എസ്‌സി, എറണാകുളം ഗവ.മെഡിക്കൽ കോളജിലുമാണ് തൊഴിലാളികൾക്കു ചികിത്സ നൽകിയത്.

തേനീച്ചകളുടെ കുത്തേറ്റ രണ്ടാം വാർഡ് അംഗം എം.ജി.പ്രതീഷ്, ചിറങ്ങര സുരേഷ്, കോലാഞ്ഞിക്കുടി നാരായണൻനായർ, പള്ളത്തുകടി വേലായുധൻ, കുത്തുകല്ലിൽ സുധാകരൻ എന്നിവർ സമീപ പറമ്പിൽ ജോലി ചെയ്തിരുന്നവരും രക്ഷാപ്രവർത്തനം നടത്തിയവരും തൊഴിലാളികളെ ആശുപത്രിയിൽ കൊണ്ടു പോയവരുമാണ്. കാക്കനാട്ട് ലീല, അമ്മിണി കേശവൻ, മാങ്കുഴ ലിസി വർക്കി, പണ്ടിമറ്റം റോസി, പള്ളത്തുകുടി ഓമന വേലായുധൻ, പള്ളത്ത്കുടി കൗസല്യ, കുട്ടാടൻ പൗലോസ്, മേക്കര സിന്ധു, അമ്മിണി മാധവൻ, ജോയി, പുല്ലൻ പാപ്പു (കുര്യൻ), ചെട്ടിമറ്റം ശാന്ത, കാരക്കാടൻ ഓമന കുമാരൻ, ലില്ലി അഗസ്റ്റിൻ എന്നിവരാണ് പരുക്കേറ്റ തൊഴിലാളികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com