ADVERTISEMENT

കിഴക്കമ്പലം∙ പഞ്ചായത്തിലെ ചേലക്കുളം, കാവുങ്ങൽപ്പറമ്പ് വാർഡുകളിൽ അഞ്ചാം പനി പടരുന്നു. 5 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്തും ആരോഗ്യവകുപ്പും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡിൽ യോഗം വിളിച്ചു ചേർത്തിരുന്നു.

പനി വരുന്ന കുട്ടികളെ ഒരാഴ്ച പുറത്തു കളിക്കാൻ വിടാതിരിക്കുകയും സ്കൂളുകളിലും അങ്കണവാടികളിലും പഠിക്കാൻ വിടരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വീടുകളിൽ പനി വന്നാൽ അടിയന്തരമായി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്യണം. കൂടാതെ അഞ്ചാം പനി വാക്സിൻ എടുക്കാത്ത കുട്ടികൾ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com