പകൽ സമയത്ത് കാട്ടാനക്കൂട്ടമിറങ്ങി; ഭീതി

Mail This Article
×
അങ്കമാലി ∙ പ്ലാന്റേഷൻ കോർപറേഷൻ ഒൻപതാം ബ്ലോക്കിൽ പകൽസമയത്ത് കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതിപരത്തി.പതിനഞ്ചോളം കാട്ടാനകളുടെ കൂട്ടമാണു തോട്ടത്തിലിറങ്ങിയത്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണു പ്ലാന്റേഷൻ തോട്ടങ്ങളിലും റോഡുകളിലും ക്വാർട്ടേഴ്സിന്റെ പരിസരങ്ങളിലും കാട്ടാനകളിറങ്ങുന്നത്.രാവിലെ ഭീതിയോടെയാണു തൊഴിലാളികൾ തോട്ടത്തിൽ ജോലി ചെയ്യുന്നത്. ക്വാർട്ടേഴ്സുകൾക്കു സമീപത്ത് കാട്ടാനകൾ എത്തുന്നതിനാൽ തൊഴിലാളികളുടെ രാത്രി ഉറക്കവും നഷ്ടമാകുന്നുണ്ട്. ക്വാർട്ടേഴ്സുകൾ കാട്ടാനകൾ ആക്രമിക്കാറുണ്ട്. കാട്ടാനകളുടെ നിയന്ത്രിക്കുന്നതിനു നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.