ADVERTISEMENT

മട്ടാഞ്ചേരി∙ പെൺകുട്ടികൾ പഠിക്കട്ടെ അവർ ഉയരങ്ങളിലെത്തട്ടെ എന്ന സന്ദേശമുയർത്തി നടത്തിയ ബാലികാ ദിന തെരുവു നാടകവും ഫ്ലാഷ്മോബും ശ്രദ്ധേയമായി. മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി നെസ്‌ലെ ടീമാണ്  ബാലികാ ദിനത്തിൽ തെരുവ് നാടകമൊരുക്കിയത്. മാജിക്‌ ബസ് യൂത്ത് മെന്റർ നസ്റീൻ സംവിധാനം ചെയ്ത തെരുവു നാടകത്തിൽ കൊച്ചിൻ ഗുജറാത്തി വിദ്യാലയത്തിലെ യുപി വിഭാഗത്തിലെ 13 വിദ്യാർഥികളാണ് അഭിനേതാക്കളായത്. മട്ടാഞ്ചേരി എസ്ഐ പി.എ.ഷാബി ഉദ്ഘാടനം ചെയ്തു. സർക്കാർ വനിതാ ശിശു ക്ഷേമ വകുപ്പ് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ പി.പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ.സ്റ്റാൻലി, വി.എസ്.അനുജ, രഹന നാസർ, ഫാരിസ് കെ.റഹീം എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com