ADVERTISEMENT

പറവൂർ ∙ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നാളെ വൈകിട്ടു 4.30നു പൂജവയ്പ് നടക്കും. തന്ത്രിയും മേൽശാന്തിയും ചേർന്നു ചെറിയ താമരപ്പൊയ്കയ്ക്കു നടുവിലെ ശ്രീകോവിലിൽ പൂജവയ്പു ചടങ്ങുകൾ നടത്തും. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയാറാക്കിയ പീഠത്തിലും പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

പൂജവയ്പ്പിനു പുസ്തകങ്ങൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ തുറക്കും. രാവിലെ 5ന് അഷ്ടാഭിഷേകം, കളഭം ചിറപ്പ്, 7.30നു സംഗീതാർച്ചന, 4നു സംഗീതോത്സവം, 7നു വയലിൻ സോളോ, 7.30നു ഭജന, 8നു ഭരതനാട്യം, 8.30നു ക്ലാസിക്കൽ നൃത്തസന്ധ്യ, 9നു നൃത്തം എന്നിവയുണ്ടാകും. വിജയദശമി ദിനമായ 24നു പുലർച്ചെ 4നു പൂജയെടുപ്പു നടക്കും. 4.30ന് വിദ്യാരംഭം തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com