ADVERTISEMENT

പെരുമ്പാവൂർ ∙ ക്ഷേത്രങ്ങളിൽ ആദ്യാക്ഷരം കുറിച്ചു കുരുന്നുകൾ. കരച്ചിലും കുസൃതിയും ഒക്കെയുണ്ടെങ്കിലും അക്ഷര മധുരം നുകർന്ന് അവർ അറിവിന്റെ മുറ്റത്തേക്ക‌ു കാൽ വച്ചു. മേഖലയിലെ എല്ലാ ക്ഷേത്രങ്ങളിലും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. ക്ഷേത്രം പൂജാരിമാർ നേതൃത്വം നൽകി.

1. പെരുമ്പാവൂർ കുഴിപ്പിളളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രാചാര്യൻ മുരളി വാസുദേവന്റെ കാർമികത്വത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങ്. 2. തോട്ടുവ ധന്വന്തരി ക്ഷേത്രത്തിൽ കൊരമ്പൂർമന കെ.വി.സുബ്രമണ്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങ്.

ഇരിങ്ങോൾ ഭഗവതി ക്ഷേത്രം, തോട്ടുവ ധന്വന്തരി ക്ഷേത്രം, വേങ്ങൂർ ദുർഗാദേവി ക്ഷേത്രം,ആർട് ഓഫ് ലിവിങ് തോട്ടുവ ആശ്രമം,ഐമുറി ചേലാട്ട് ശ്രീ മൂകാംബിക ഭദ്രകാളി ക്ഷേത്രം: ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം, ആൽപാറ ക്ഷേത്രം, പ്രളയക്കാട് മഹാവിഷ്ണു ക്ഷേത്രം, കുറിച്ചലക്കോട് എടവനക്കാവ്, ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിദ്യാരംഭച്ചടങ്ങ് നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com