കുഫോസ് അധ്യാപികക്ക് യുജിസി അംഗീകാരം

Mail This Article
കൊച്ചി∙ ആര്‍ട്ടിക് സമുദ്രത്തിന്റെ ഘടനയെ കുറിച്ചും അവിടുത്തെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുമെല്ലാം ഇനി മുതല്‍ ഇന്ത്യയിലെ സര്‍വകലാശാല വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) അക്വാറ്റിക് എണ്‍വയര്‍മെന്റ് മാനേജ്മെന്‍റ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായ ഡോ.അനു ഗോപിനാഥ് ആയിരിക്കും.
ആര്‍ട്ടിക് സമുദ്രകുറിച്ച് ഇന്ത്യയിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി കോഴ്‌സുകള്‍ വികസിപ്പിക്കാനും ക്ളാസുകള്‍ 'സ്വയം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം' വഴി വിദ്യാര്‍ഥികളിലെത്തിക്കാനും യുജിസി തിരഞ്ഞെടുത്ത നാല് അധ്യാപകരില്‍ ഒരാള്‍ അനു ഗോപിനാഥ് ആണ്. ഇന്ത്യയുടെ ആര്‍ട്ടിക് പരിവേഷണ സംഘത്തില്‍ 2014 ലും 2016 ലും 2017 ലും അംഗമായിരുന്ന ഡോ.അനു ഗോപിനാഥ് കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ എണ്‍വയര്‍മെന്റ് കോഴ്‌സുകള്‍ ഡിഗ്രി തലത്തില്‍ പഠിപ്പിക്കാനായി ഒൻപത് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ജെഎന്‍യു വിലെ പ്രഫ. ബി.എന്‍.ബാലാജി, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.ജിതേന്ദ്രകുമാര്‍ പട്നായിക്, തമിഴ്‌നാട് അംബേദ്കര്‍ ലോ യൂണിവേഴ്‌സിറ്റിയിലെ ജോ.പി.ശക്തിവേല്‍ എന്നിവരാണ് ഉത്തരധ്രുവ സമുദ്ര പഠന ക്ലാസുകൾക്കായി യുജിസി നിയോഗിച്ച മറ്റ് അധ്യാപകര്‍.