ADVERTISEMENT

അമ്പലമേട്∙ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ അമ്പലമേട് പൊലീസ് കേസെടുത്തു. പരാതി മൂടി വച്ച സ്കൂളിലെ കൗൺസലറാണ് രണ്ടാം പ്രതി. അധ്യാപകൻ ആനന്ദ് പി.നായർ, കൗൺസിലർ റിമി സാംബൻ എന്നിവർക്കെതിരെയാണ് കേസ്. കുട്ടിയെ അധ്യാപകൻ ക്ലാസിൽ വച്ച് പീഡിപ്പിച്ച വിവരം കുട്ടി കൗൺസലറോടാണ് ആദ്യം പറഞ്ഞത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.

കേസിൽ പ്രതിയായതോടെ ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.  അറസ്റ്റിനു മുൻപ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ പ്രതികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനായ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അമ്പലമുകൾ പൊലീസ് വഴിവിട്ട സഹായം നൽകുന്നു എന്നാണ് ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com