എൻ.ഭാസുരാംഗനെ ഇ.ഡി. ചോദ്യം ചെയ്തു

Mail This Article
കൊച്ചി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ എൻ.ഭാസുരാംഗനെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) നോട്ടിസ് നൽകി വിളിച്ചുവരുത്തിയാണു ചോദ്യം ചെയ്തത്. കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ഭാസുരാംഗൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
വ്യാഴാഴ്ച ഭാസുരാംഗനെ തിരുവനന്തപുരത്ത് ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രാത്രി വൈകിയും നടത്തിയ ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെയും ഇ.ഡി. കസ്റ്റഡിയിലെടുത്തു മൊഴി രേഖപ്പെടുത്തി. തുടർന്നാണ് ഇന്നലെ കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയത്.