ADVERTISEMENT

ഒഴിവുകൾ
പെരുമ്പാവൂർ ∙ ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ വകുപ്പിലെ വർക്ക് ഷോപ്പ് വിഭാഗത്തിൽ  ട്രേഡ്സ്മാൻ (മെഷിനിസ്റ്റ്), ട്രേഡ്സ്മാൻ (വെൽഡിങ്), ട്രേഡ്സ്മാൻ (സ്മിത്ത്)  ഒഴിവുകൾ ഉണ്ട്. ഐടിഐ, ടിഎച്ച്എസ്എൽസി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 16ന് രാവിലെ 10ന് ഓഫിസിൽ ഹാജരാകണം.

അഗ്നിപഥ്: ആർമി റിക്രൂട്മെന്റ് റാലി നാളെ മുതൽ
കൊച്ചി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായുള്ള ആർമി റിക്രൂട്മെന്റ് റാലി നാളെ തുടങ്ങും. നവംബർ 25 വരെ എറണാകുളംമഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് റാലി. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിലെ ഉദ്യോഗാർഥികളാണു പങ്കെടുക്കുക. പ്രാഥമിക എഴുത്തു പരീക്ഷയിൽ വിജയിച്ച 6000 പേർ റാലിക്കെത്തുമെന്നാണു പ്രതീക്ഷ. പുലർച്ചെ 3നു നടപടികൾ തുടങ്ങും. റജിസ്‌ട്രേഷനു ശേഷം രാവിലെ 6 മുതൽ 9.30 വരെയാണു ശാരീരിക പരിശോധന.

പ്ലേസ്‌മെന്റ് ഡ്രൈവ് 18ന്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെയും തൃപ്പൂണിത്തുറ ഗവ. കോളജ് കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ 18ന് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക് (സിവിൽ, കംപ്യൂട്ടർ സയൻസ്) ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് സ്വകാര്യസ്ഥാപനങ്ങളിലെ 76 ഒഴിവുകളിലേക്കു തൃപ്പൂണിത്തുറ ഗവ.കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പേര് റജിസ്റ്റർ ചെയ്യണം: 0484- 2576756.

സീനിയർ കബഡി ചാംപ്യൻഷിപ് 19ന്
കൊച്ചി∙ ജില്ലാ സീനിയർ പുരുഷ–വനിതാ കബഡി ചാംപ്യൻഷിപ് 19ന് ഏലൂർ പാതാളം എച്ച്എസ്എസ് മൈതാനത്തു നടക്കും. ജില്ലാ കബഡി അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റിയും ഈഗിൾസ് ക്ലബ്ബും ചേർന്നാണു ചാംപ്യൻഷിപ് നടത്തുന്നത്. ടീമുകൾ 18നു വൈകിട്ട് 7നു മുൻപു റജിസ്റ്റർ ചെയ്യണം. 9995443281.

വടക്കേ വാഴക്കുളം യുപി
പെരുമ്പാവൂർ ∙വടക്കേ വാഴക്കുളം ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ  10.30ന്.

പെരുമ്പാവൂർ മാർത്തോമ്മാ
പെരുമ്പാവൂർ ∙ മാർത്തോമ്മാ വനിത കോളജിൽ ബിവോക് ഫാഷൻ ടെക്നോളജി ആൻഡ് മർക്കൻഡൈസിങ്ങിൽ അധ്യാപക ഒഴിവ്. അവസാന തീയതി 20.bvocdepartmentmtcw@gmail.com. 7034531350.

ചേലാട് പോളി 
കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 0485 2570287.

എംഇഎസ്
കുന്നുകര ∙ എംഇഎസ് ടി.ഒ.അബ്ദുല്ല സ്മാരക കോളജിൽ ഇംഗ്ലിഷ്, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. 9497709574, mesrecruitment22@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com